< Back
Saudi Arabia

Saudi Arabia
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
|2 Nov 2024 3:49 PM IST
സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്
റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നടപടിക്രമങ്ങൾക്ക് ശേഷം ബുറൈദയിൽ തന്നെ ഖബറടക്കും. ഭാര്യ: ഹാജറ. മക്കൾ: അനസ് അനീസ്, റഫാൻ