< Back
Saudi Arabia

Saudi Arabia
റിയാദിനടുത്ത് ഹരീഖില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
|7 Aug 2023 1:29 AM IST
കൊല്ലം ശാസ്താംകോട്ട കോട്ടക്കാട്ടുമുക്കിലെ വലിയ വീട്ടില്‍ മുഹമ്മദ് റാശിദാണ് മരിച്ചത്
റിയാദിനടുത്ത് ഹരീഖില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കോട്ടക്കാട്ടുമുക്കിലെ വലിയ വീട്ടില്‍ മുഹമ്മദ് റാശിദാണ് മരിച്ചത്. ഹരീഖില്‍ നിന്ന് അൽഹൈറിലേക്ക് വരുമ്പോൾ കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മുഹമ്മദ് റാശിദ് ഐസിഎഫിന്റെ സജീവ പ്രവര്‍ത്തകനാണ്.. തുടർ നടപടികൾക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റിയാസ്, നാസര്‍ ലൈസ് എന്നിവർ നേതൃത്വം നൽകുന്നുണ്ട്.