< Back
Saudi Arabia

Saudi Arabia
സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു
|6 Jan 2023 7:38 PM IST
ഭാര്യയും ആറ് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് നവാസിനുള്ളത്
സൗദി: ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി തെക്കേകുടി നിബിന്‍ നവാസാണ് മരിച്ചത്. 34 വയസായിരുന്നു. രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം.
കൂടെയുണ്ടായിരുന്ന കുടുംബം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. ഭാര്യയും ആറ് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് നവാസിനുള്ളത്.