< Back
Saudi Arabia
A Mangalore native died in Riyadh due to a heart attack
Saudi Arabia

ഹൃദയാഘാതംമൂലം മംഗലാപുരം സ്വദേശി റിയാദിൽ നിര്യാതനായി

Web Desk
|
23 Nov 2025 10:27 AM IST

മംഗലാപുരം സ്വദേശി കല്ലടക അബ്ദുൽ സമദ് (60) ആണ് മരിച്ചത്

റിയാദ്: റിയാദിൽ ഹൃദയാഘാതംമൂലം മംഗലാപുരം സ്വദേശി കല്ലടക അബ്ദുൽ സമദ് (60)മരണപ്പെട്ടു. നെഞ്ച് വേദനയെ തുടർന്ന് ബത്ഹയിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർ നടപടികൾക്കായി മയ്യിത്ത് ശുമൈസി ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

റിയാദിൽ ലോൻഡ്രി ജീവനക്കാരനായി ജോലി ചെയ്ത് വരുകയായിരുന്നു. ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ ഷഹീദ് റിയാദിൽ എത്തിയിട്ടുണ്ട്. പിതാവ്: ഹസാനെ ബിയരി(പരേതൻ), മാതാവ്:ഐസുമ്മ(പരേത), ഭാര്യ:റുഖിയ, മക്കൾ:മുഹമ്മദ് ഷഹീദ്,മുഹമ്മദ് അഫ്രീദ് എന്നിവരാണ്.

കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ മേൽനോട്ടത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ഇസഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.

Similar Posts