< Back
Saudi Arabia
Malappuram man died in saudi arabia
Saudi Arabia

നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത അരീക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു

Web Desk
|
6 Aug 2023 7:02 PM IST

മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്.

അൽ ഹസ്സ: ഹുഫൂഫിനടുത്ത് മുനൈസിലയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്. ആഗസ്റ്റ് എട്ടിന് നാട്ടിൽ പോവാൻ ടിക്കറ്റെടുത്ത് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദന്റെ വിയോഗം. ആറു മാസം മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദൻ. കഴിഞ്ഞ 30 വർഷത്തോളമായി സ്‌പോൺസറുടെ കൂടെ നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരവിന്ദന്റെ ആകസ്മിക നിര്യാണത്തിൽ അൽ ഹസ്സ ഒ.ഐ.സി.സി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ അൽ ഹസ്സയിലെ സാമൂഹ്യ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

Similar Posts