< Back
Saudi Arabia

Saudi Arabia
കൊല്ലം സ്വദേശി ഹൃദയാഗാതം മൂലം മദീനയിൽ മരണപ്പെട്ടു
|2 Jan 2024 8:21 PM IST
അബ്ഹ: കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ (59) ഹൃദയാഗാതം മൂലം മദീനയിൽ മരണപ്പെട്ടു.
പതിനാറ് വർഷം അസീറിലെ മൊഹായിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പ്രവാസജീവിതം മതിയാക്കിയിരുന്നു. രണ്ട് മാസം മുമ്പാണ് പുതിയ വിസയിൽ മകന്റെ അടുത്ത് എത്തിയത്.
ഉംറയ്ക്കായി പോയതിന് ശേഷം മദീനസന്ദർശനത്തിനിടയിൽ മസ്ജിദ് ഖിബിലൈത്തനിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ഹയാത്ത് ഹോസിപിറ്റലിൽ തീവ്രപരിചരണത്തിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നിസ. മകൻ ഫഹദിനെ കൂടാതെ വിവാഹിതയായ ഒരു മകൾ കൂടിയുണ്ട്.