< Back
Saudi Arabia

Saudi Arabia
മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു
|9 Nov 2024 3:55 PM IST
കരുവാരകുണ്ട് കിഴക്കേത്തലയിൽ ഷൈജുവാണ് സൗദിയിലെ ബീഷയിൽ മരണപ്പെട്ടത്
ബീഷ, സൗദി അറേബ്യ: മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു. കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന പരേതനായ പൂഴിക്കുന്നൻ ഉമ്മറിന്റെ മകൻ ഷൈജുവാണ് സൗദിയിലെ ബീഷയിലെ ഗവ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്നിരുന്നു. ഇതിനെ തുടർന്ന ബിഷ ജനറൽ ഹോസ്പിറ്റിലിൽ താമസിപ്പിച്ച് ചികിൽസ നൽകി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. റാനിയയിൽ ബക്കാലയിലായിരുന്നു ജോലി. എട്ട് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. മൃതദേഹം തത്‌ലീസ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ടുമക്കളും നാട്ടിലാണ്. മാതാവ് :ജമീല. സഹോദരങ്ങൾ: ഹുസൈർ ബാബു, നിസാർ, ഹസീന.