< Back
Saudi Arabia

Saudi Arabia
ഹജ്ജിനെത്തിയ പെരുമ്പാവൂർ സ്വദേശി മക്കയിൽ മരിച്ചു
|18 May 2024 12:30 PM IST
ഭാര്യയുടെ കൂടെ രണ്ട് ദിവസം മുമ്പാണ് എത്തിയത്
മക്ക/പെരുമ്പാവൂർ: ഹജ്ജ് കർമത്തിന് പോയ ആൾ മക്കയിൽ മരിച്ചു. ഒക്കൽ ഡബിൾപോസ്റ്റ് കൊട്ടേക്കുടി വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ പരീകുട്ടിയാണ് (63) മരിച്ചത്. ഉംറ നിർവഹിച്ച് വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരവും കഴിഞ്ഞ് മുറിയിൽ വിശ്രമിക്കവെ ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. ഭാര്യ ഐഷയോടൊപ്പം അങ്കമാലി അൽ ഹിദായ ഹജ്ജ് ഗ്രൂപ്പ് സംഘത്തിലാണ് മക്കയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.