< Back
Saudi Arabia

Saudi Arabia
ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു
|3 Nov 2024 2:22 PM IST
കയ്പമംഗലം തേപറമ്പിൽ ദിഖ്റുല്ലയുടെ ഭാര്യ റാഹിലയാണ് മരണപ്പെട്ടത്
മക്ക: ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശി മക്കയിൽ മരണപ്പെട്ടു. കയ്പമംഗലം കാക്കാത്തുരുത്തി തേപറമ്പിൽ ദിഖ്റുല്ലയുടെ ഭാര്യ റാഹിലയാണ് (57) ഉംറ തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ എത്തിയ ഇവർ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും. ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ മക്കൾ മക്കയിൽ എത്തിയിട്ടുണ്ട്.
മക്കൾ: മുഹമ്മദ് നദീം, മുഹമ്മദ് നബീൽ, നഹ്ല. മരുമക്കൾ: റിയാസ്, സബീന, തസ്നി. ഫസൽ മൂന്ന്പീടിക (ICF) സത്താർ തളിക്കുളം, ഹകീം ആലപ്പുഴ (തനിമ) എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്.