
പതിനൊന്നാമത് നോബിൾ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം
|ദമ്മാം: നോബിൾ ബാഡ്മിന്റൺ ക്ലബും റാസ്താനുര അറാംകോയും ചേർന്നു സങ്കടിപ്പിച്ച പതിനൊന്നാമത് മെഗാ ഡബിൾസ് ടൂര്ണമെന്റ് റാസ്താനുര അരാംകോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജൂൺ 2, 3 തീയതികളിലായി 2 ഇൻഡോർ കോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ 450ൽ പരം കളിക്കാർ പങ്കെടുത്തു. മെൻസ്, ലേഡീസ്, മിക്സഡ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.
മെൻസ് സൂപ്പർ പ്രീമിയറിൽ അക്ബർ - ഡിമാസ് ജോഡി റിക്കോ - റെക്സാ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വിജയികളായി. പ്രീമിയറിൽ ഫഹദ് - ഡിമാസ് ജോഡി ഫൈനലിൽ അമേർജിത് - അമ്മാർ ടീമിനെ തോൽപിച്ചു. ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അമീർ - ആബേൽ ജോൺ ടീം അസ്‌ലം - നൗഷീർ ടീമിനെയാണ് തോൽപ്പിച്ചത്. ലേഡീസ് ഡബിൾസ് ടോപ് ഫ്ലൈറ്റിൽ ബിയൻക - ഗാർനെറ്റ് ടീം ഇഷ - നൈയഹ് ടീമിനെ തോൾപിച്ചു. മിക്സഡ് ഡബിൾസ് ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അഖിൽ - ആദിത്യ ടീം അമീർ - മാഹീൻ ടീമിനെ പരാചയപ്പെടുത്തി.
ഫഹദ് അൽ ഷെമീറി ടൂർണമെന്റ് ഉൽഘാടനം ചെയ്തു. പെർകിൻസ് ഡിവിഷണൽ സെയിൽസ് മാനേജർ അബ്ദുൽ റൗഫ് സോവനീർ പ്രകാശനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് സ്പോൺസർമാരായ കാനൂ ഗ്രൂപ്പ് സീനിയർ ഫിനാൻസ് മാനേജർ സുരേഷ്, സെദ്‌രീസ്സ് ഗ്രൂപ്പ് കൺട്രി മാനേജർ അർഷദ് സലാഹുദീൻ, പോർട്ട്‌ഗോഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ദിനേശ്, രാഗേഷ് റാസ്താനുര അരാംകൊ ബാഡ്മിന്റൺ പ്രസിഡന്റ് ഹരിബാബു എന്നിവർ വിതരണം ചെയ്തു.
നോബിൾ ക്ലബ് അംഗങ്ങളായ ഷറഫുദീൻ കാസിം, അബ്ദുൽ ജബ്ബാർ, പ്രശാന്ത് എന്നിവരെ മെമെന്റൊ നൽകി ആദരിച്ചു. നോബിൾ ക്ലബ് പ്രസിഡന്റ് ഡോ. ഹസ്സൻ മുഹമ്മദ്, ചെയർമാൻ ഖാലിദ് സാലെ, ടൂർണമെന്റ് കോർഡിനേറ്റർ രാകേഷ് പി നായർ, ജീവൻ കുമാർ, വർഗീസ് ചെറിയാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.