ദമ്മാം കൊണ്ടോട്ടി മഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു
|ദമ്മാം : സൗദി ഈസ്റ്റേൺ പ്രൊവിൻസിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് ദമ്മാം സംഘടിപ്പിക്കുന്ന കൊണ്ടോട്ടി മഹോത്സവം വൈദ്യര്‍ നൈറ്റ് 2025ന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് വിപുലമായ ജനറൽ മീറ്റിംഗ് നടന്നു. ദമാം റോയൽ മലബാർ റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തില്‍ സംഘാടക സമിതി ചെയർമാൻ സി അബ്ദുൽഹമീദ് അധ്യക്ഷതവഹിച്ചു. കൊണ്ടോട്ടിയൻസ് ദമ്മാം പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ധിക്ക് ആനപ്ര പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ കമ്മിറ്റി അംഗങ്ങളായ റിയാസ് മരക്കാട്ടുതൊടിക, ഷഹീർ മജ്ദാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനു, ഷുക്കൂർ, ശിഹാബ്, സമദ് സൽക്കാര, ഷറഫു റോയൽ മലബാർ, ഷുക്കൂർ, മൊയ്തീൻകുട്ടി, ശുഹൈൽ, അസ്ലം, അനസ്, അർഷദ്, ഹുസൈൻ, സഫുവാൻ, മുഹമ്മദ്, ഹംസ പള്ളിക്കൽ, ആസിഫ, സക്കീന, നൗഷിദ, ബുഷ്റ തുടങ്ങിയവർ പങ്കെടുത്തു.
പ്രോഗ്രാം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ജൂലൈ 4ന് ദമ്മാമിൽ വെച്ചാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ഷമീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.