< Back
Saudi Arabia

Saudi Arabia
ദമ്മാമിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് നാട്ടിൽ മരണപ്പെട്ടു
|27 Nov 2024 4:25 PM IST
വയറിൽ ബാധിച്ച ക്യാൻസറായിരുന്നു മരണ കാരണം
പതിനാല് വർഷമായി സൗദിയിലെ ദമ്മാമിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മാവേലിക്കര ചെന്നിത്തല സ്വദേശി ലിജു വർഗീസാണ് (35) മരണപ്പെട്ടത്. കുടുംബത്തോടൊപ്പം സൗദിയിലുണ്ടായിരുന്ന ലിജു വയറ് വേദനയെ തുടർന്ന് ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം ചികിത്സക്കിടെ പരുമല ആശുപത്രിയിലാണ് മരണപ്പെട്ടത്. വയറിൽ ബാധിച്ച ക്യാൻസറായിരുന്നു മരണ കാരണം.