< Back
Saudi Arabia

Saudi Arabia
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
|6 May 2024 9:25 PM IST
മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശഫീഖാണ് മരിച്ചത്
സൗദിയിലെ റിയാദിൽ അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശഫീഖാണ് (26) മരിച്ചത്. നാഷണൽ ഗാഡ് ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. മയ്യിത്ത് റിയാദിൽ കബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. പിതാവ് അബ്ദുൽ ലത്തീഫ്. മാതാവ് സുലൈഖ.