< Back
Saudi Arabia

Saudi Arabia
സൗദിയിലെ ഏറ്റവും ശുദ്ധവായുവുള്ള നഗരമായി അബഹ
|24 March 2025 8:13 PM IST
2024ൽ മലിനീകരണ തോത് ഏറ്റവും കുറവ് ഇവിടെയാണ്
അബഹ: സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ. ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് അബഹ. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,200 മീറ്റർ ഉയരത്തിലുള്ള അബഹയിൽ വർഷം മുഴുവൻ തണുത്തതും മിതമായതുമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനലിൽ പോലും ഇവിടെ സുഖകരമാണ് കാലാവസ്ഥ. പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളും ശുദ്ധീകരണ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് നേട്ടം. സൗദിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിവിടം