
1985-2025 കാലയളവിൽ സൗദിയിൽ ഏറ്റവും കൂടുതൽ ഇടിമിന്നൽ ലഭിച്ചത് അബഹയിൽ
|40 വർഷത്തിൽ പ്രതിവർഷം ശരാശരി 59 ദിവസം
റിയാദ്: സൗദിയിൽ 1985-2025 വരെയുള്ള 40 വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഇടിമിന്നൽ ലഭിച്ചത് അബഹയിൽ. പ്രതിവർഷം ശരാശരി 59 ദിവസമാണ് മേഖലയിൽ ഇടിമിന്നൽ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 45 ദിവസവുമായി ത്വാഇഫാണ് രണ്ടാം സ്ഥാനത്ത്. ഖമീസ് മുഷൈത്ത്, അൽ ബഹ പ്രദേശങ്ങൾ 44 ദിവസവുമായി മൂന്നാം സ്ഥാനം പങ്കിട്ടു. 33 ദിവസവുമായി ജിസാൻ മേഖല നാലാം സ്ഥാനത്താണ്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ഖസീം, ഹാഇൽ എന്നിവിടങ്ങളിൽ 19 ദിവസം വീതവും മക്ക, ദമ്മാം പ്രദേശങ്ങളിൽ 17 ദിവസങ്ങൾ വീതവും ഇടിമിന്നൽ ശരാശരി ദിവസങ്ങൾ രേഖപ്പെടുത്തി. മദീന 15, റിയാദ് 14, നജ്റാൻ 13 എന്നിങ്ങനെയുമാണ് ശരാശരി ദിവസങ്ങൾ. അൽ അഹ്സ, അറാർ, അൽ ജൗഫ് എന്നിവിടങ്ങളിൽ 11 ദിവസം വീതം, ജിദ്ദ 10 ദിവസം, വാദി അൽ ദവാസിർ 9 ദിവസം, തബൂക്ക്, യാമ്പു 8 ദിവസം വീതം, ഖുറിയ്യാത്ത് 7 ദിവസം എന്നിങ്ങനെയും രേഖപ്പെടുത്തി. 40 വർഷത്തിൽ ഏറ്റവും കുറവ് ഇടിമിന്നൽ ദിനങ്ങൾ രേഖപ്പെടുത്തിയത് വെറും 4 ദിവസവുമായി അൽ വജ്ഹയിലാണ്.