< Back
Saudi Arabia
അബ്ഷിര്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; മലയാളിക്ക് മൊബൈല്‍ നമ്പര്‍ നഷ്ടമായി
Saudi Arabia

അബ്ഷിര്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; മലയാളിക്ക് മൊബൈല്‍ നമ്പര്‍ നഷ്ടമായി

Web Desk
|
28 July 2023 11:35 PM IST

മലപ്പുറം തിരൂർ സ്വദേശിക്കാണ് മൊബൈല്‍ നമ്പർ നഷ്ടമായത്.

ദമ്മാം: സൗദിയില്‍ അബ്ഷിര്‍ അക്കൗണ്ട് ഹാക്കിങ്ങ് വ്യാപകം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ദിവസം ദമ്മാമിലെ മലയാളി പ്രവാസിക്കും അബ്ഷിര്‍ അക്കൗണ്ടും മൊബൈല്‍ നമ്പറും നഷ്ടമായി. മലപ്പുറം തിരൂർ സ്വദേശിക്കാണ് മൊബൈല്‍ നമ്പർ നഷ്ടമായത്.

വര്‍ഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന മൊബൈല്‍ നമ്പറാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. മൊബൈല്‍ സന്ദേശം കിട്ടിയ ഉടനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ പണവും ബാങ്ക് അക്കൗണ്ട് നഷ്ടമായിട്ടില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനും മറ്റുമായി പലരും ഉപയോഗപ്പെടുത്തുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളാണ് ഹാക്കര്‍മാര്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നതെന്നാണ് കരുതുന്നത്.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട മൊബൈല്‍ നമ്പറുകള്‍ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. വ്യക്തിഗത പോര്‍ട്ടലായ അബ്ഷിര്‍ അക്കൗണ്ട് ഹാക്ക് ചെയതുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.


Similar Posts