< Back
Saudi Arabia
saudi arabia commercial competition act
Saudi Arabia

സൗദിയിൽ വാണിജ്യ മത്സര നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

Web Desk
|
6 Jan 2024 12:29 AM IST

വാഹനങ്ങളും സ്‌പെയർപാർട്‌സുകളും വിപണിയിൽ ഒരേ വിലയിൽ വിൽക്കാൻ രഹസ്യ ധാരണയുണ്ടാക്കിയതായി കണ്ടെത്തിയ 79 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി

സൗദിയിൽ വാണിജ്യ മത്സര നിയമം ലംഘിച്ചതിന് എഴുപത്തിയൊമ്പത് ഓട്ടോമൊബൈൽ സ്ഥാപനങ്ങൾക്കെതിരെ നടപടി. ഒരേ വിലയിൽ വിൽക്കാൻ രഹസ്യ ധാരണയുണ്ടാക്കിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ക്രമിനൽ കേസുൾപ്പെടെ ചുമത്തിയാണ് കേസ്. കാർ ഷോറുമുകൾ, ഓട്ടോമൊബൈൽ ഏജന്റുമാർ, വിതരണക്കാർ എന്നിവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

രാജ്യത്തെ വാണിജ്യ മത്സര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്ന് കാട്ടിയാണ് നടപടിയുണ്ടായിരിക്കുന്നത്. വാഹനങ്ങളും സ്പയർപാർട്സുകളും വിപണിയിൽ ഒരേ വിലയിൽ വിൽക്കാൻ രഹസ്യ ധാരണയുണ്ടാക്കിയതായി കണ്ടെത്തിയ 79 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഇവയിൽ 64 സ്ഥാപനങ്ങൾക്കെതിരെ ക്രമിനൽ കേസുകൂടി ഉൾപ്പെടുത്തിയാണ് നടപടി സ്വീകരിക്കുക. ബാക്കി പതിനഞ്ച് സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ രേഖകളും വിവരങ്ങളും ശേഖരിക്കും.

ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ ഡയറക്ടർ ബോർഡാണ് നടപടിക്ക് അനുമതി നൽകിയത്. ഓട്ടോമൊബൈൽ ഏജന്റുമാർ, വിതരണക്കാർ, കാർ ഷോറുമുകൾ എന്നിവ അടങ്ങുന്നതാണ് നടപടി നേരിടുന്ന സ്ഥാപനങ്ങൾ. ജി.എ.സിയുടെ 85ാമത് ഡയറക്ടർ ബോർ മീറ്റിംഗിൽ കൂടുതൽ നടപടികളും തീരുമാനങ്ങളും കൊകൊണ്ടതായി ബോർഡ് ചെയർമാൻ ഡോക്ടർ അഹമ്മദ് ബിൻ അബ്ദുൽകരീം പറഞ്ഞു.

Similar Posts