< Back
Saudi Arabia

Saudi Arabia
പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി ജനാധിപത്യവിരുദ്ധം; സൗദി തനിമ കേന്ദ്രസമിതി
|22 Sept 2022 9:30 PM IST
സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിത്യസംഭവമായി മാറി
ദമാം: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്ന് സൗദി തനിമ കേന്ദ്രസമിതി പറഞ്ഞു. എതിര്‍ക്കുന്നവരെയും വിയോജിക്കുന്നവരെയും വേട്ടയാടാനുള്ള മാര്‍ഗമായി റെയ്ഡും അറസ്റ്റും മാറി.
സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിത്യസംഭവമായി മാറി. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരില്‍ തുടങ്ങിയ നീക്കം നിരന്തരമായി തുടരുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കവുമെന്ന് സംഘട ഭാരവാഹികള്‍ പറഞ്ഞു.