< Back
Saudi Arabia
അഹ്‌ലന്‍ കൊണ്ടോട്ടി സീസണ്‍-2 ദമ്മാമില്‍ അരങ്ങേറി
Saudi Arabia

അഹ്‌ലന്‍ കൊണ്ടോട്ടി സീസണ്‍-2 ദമ്മാമില്‍ അരങ്ങേറി

Web Desk
|
6 Jun 2022 10:16 AM IST

ഡയാലിസിസ് സെന്ററിന് തുക കണ്ടെത്തുകയായിരുന്നു ലക്ഷ്യം

ദമ്മാം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഇശല്‍ നൈറ്റും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു. കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ഫാസിലാ ബാനു, സജ്‌ലി സലീം തുടങ്ങിയവര്‍ മുഖ്യഅതിഥികളായി പങ്കെടുത്തു.

കെ.എം.സി.സി നാഷണല്‍ സെക്രട്ടറി ഖാദര്‍ ചെങ്ങള ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ സേവനത്തിന് അഹമ്മദ് പുളിക്കലിനും, സാഹിത്യ മേഖലയിലെ സംഭാവനക്ക് കെ.കെ ആലിക്കുട്ടിക്കും, സാമുഹ്യ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സി അബ്ദുല്‍ ഹമീദിനും പുരസ്‌കാരങ്ങല്‍ സമ്മാനിച്ചു. ആലികുട്ടി ഒളവട്ടൂര്‍, സി.പി ഷെരീഫ്, മൂജീബ് കളത്തില്‍, ഷനൂബ് കൊണ്ടോട്ടി എന്നിവരെയും ആദരിച്ചു. ആസിഫ് മേലങ്ങാടി, റസാഖ് ബാവു, ഷംസു കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts