< Back
Saudi Arabia
49 റിയാലിന് പറക്കാം!; സൗദിയിൽ ഫ്ലൈ അദീലിന്റെ വമ്പൻ ഓഫർ
Saudi Arabia

49 റിയാലിന് പറക്കാം!; സൗദിയിൽ ഫ്ലൈ അദീലിന്റെ വമ്പൻ ഓഫർ

Web Desk
|
7 April 2025 10:28 PM IST

റിയാദ്, ജിദ്ദ, ദമ്മാം സെക്ടറുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

49 റിയാലിന് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി സൗദിയിലെ ഫ്ളൈ അദീൽ വിമാന കമ്പനി. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ടിക്കറ്റ് നിരക്കിലെ ഈ വലിയ ഇളവ്. ദമ്മാം,റിയാദ്, ജിദ്ദ എന്നീ സെക്ടറുകളിലാണ് 49 റിയാലിന് ടിക്കറ്റുകൾ ലഭ്യമാവുക. വൺ വേ ടിക്കറ്റുകളായിരിക്കും ഈ നിരക്കിൽ ലഭിക്കുക. ഈ മാസം 20 മുതൽ അടുത്ത മാസം 25 വരെ ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ 49 റിയാലിന് ടിക്കറ്റുകൾ ലഭിക്കും.

ദമ്മാം സെക്ടറിൽ ഈ മാസം 24 മുതൽ അടുത്ത മാസം 22 വരെയായിരിക്കും ഓഫർ. 49 റിയാലിന് തന്നെ ഇവിടെയും ടിക്കറ്റുകൾ ലഭ്യമാകും. ഇതോടൊപ്പം അബഹ, ത്വാഇഫ്, ഖസീം, അറാർ, തബൂക്, മദീന, ജിസാൻ എന്നിവിടങ്ങളിലേക്കും ഇതേ ടിക്കറ്റുകൾ പ്രത്യേക കാലയളവിൽ ലഭ്യമാക്കും. നിശ്ചിത എണ്ണം ടിക്കറ്റുകൾ നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഓഫറിലൂടെ ലഭ്യമാവുക. കുറഞ്ഞ നിരക്കിൽ യാത്ര ഒരുക്കുക, കൂടുതൽ ആളുകളിലേക്ക് സേവനമെത്തിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ പദ്ധതി.

Similar Posts