< Back
Saudi Arabia
അൽകോബാർ ഐഎജിസി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു
Saudi Arabia

അൽകോബാർ ഐഎജിസി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

Web Desk
|
15 July 2025 3:13 PM IST

ദമ്മാം: ഇന്റർ നാഷണൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് (ഐഎജിസി) ഓവർസീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നേച്ചർ ആന്റ് സ്‌കോപ്പ് ഓഫ് സൈക്കോ തെറാപ്പി' എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ ഓൺലൈൻ വെബിനാറായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൺസർട്ടന്റ് സൈക്കോളജിസ്റ്റും, സൈക്കോ തെറാപ്പിസ്റ്റ്, റമഡിയൽ ട്രയ്‌നർ എന്നീ മേഘലയിൽ പ്രവർത്തിക്കുന്ന നിസവ് അഹമ്മദ് കുട്ടി ക്ലാസ് നയിക്കും.

മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്തൻ ദേശീയ സംഘടനയാണ് ഐഎജിസി. ലോകത്തിന്റെ പല ഭാഗത്തും സംഘടനയുടെ വളന്റിയർമാർ പ്രവർത്തിച്ചു വരുന്നുണ്ട്. വിവിധതരം കൗൺസിലിങ്്, ക്ലാസ്സുകൾ, ഗൈഡൻസ് എന്നിവ ലഭ്യമാക്കുകയാണ് കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം. ഓൺലൈനായും ഓഫ് ലൈനായും സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം : www.laga.online.com, സൗദി : 0506837065 / 0565812376

Related Tags :
Similar Posts