< Back
Saudi Arabia
അല്‍ഖോബാര്‍ നവോദയ സാംസ്‌കാരിക വേദി  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saudi Arabia

അല്‍ഖോബാര്‍ നവോദയ സാംസ്‌കാരിക വേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
23 May 2022 11:15 AM IST

അല്‍ഖോബാര്‍ നവോദയ സാംസ്‌കാരിക വേദി ഖിമ്മത്ത് അല്‍സിഹ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരും സന്ദര്‍ശക വിസയിലെത്തിയവരുമായ നിരവധി പേര്‍ ക്യാമ്പില്‍ ചികില്‍സ തേടിയെത്തി.

ഖിമ്മത്ത് അല്‍സിഹ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഇറാം ഗ്രൂപ്പ് ഡയരക്ടര്‍ ഫഹദ് അല്‍തുവൈജിരി ഉദ്ഘാടനം ചെയ്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പരിശോധനയും മെഡിസിനും ക്യാമ്പില്‍ സൗജന്യമായി നല്‍കി.

വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക നിരക്കിളവില്‍ തുടര്‍ചികിത്സയും ലഭ്യമാക്കിയതായി ക്യാമ്പ് ഭാരവാഹികള്‍ പറഞ്ഞു. ഖിമ്മത്ത് അല്‍സിഹ ഡയരക്ടര്‍ മുഹമ്മദ് അഫ്നാസ്, ഐ.ടി.എല്‍ വേള്‍ഡ് യയരക്ടര്‍ ബഷീര്‍ അഹമ്മദ്, സുനില്‍ മുഹമ്മദ്, നവോദയ ഭാരവാഹികളായ നൗഷാദ് അകോലത്ത്, വിദ്യാധരന്‍ എന്നിവര്‍ സംബന്ധിച്ചു. നാസര്‍ ഖാദര്‍, സാജിദ് ആറാട്ടുപുഴ, ഫവാസ്, ഷമീര്‍, വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts