< Back
Saudi Arabia
Al Khobar WMC Toastmaster Family Club formed
Saudi Arabia

അല്‍ഖോബാര്‍ ഡബ്ല്യു.എം.സി ടോസ്‌റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു

Web Desk
|
19 Feb 2026 8:58 PM IST

കോസ്‌മോസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്

റിയാദ്: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് ടോസ്റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു. ടോസ്റ്റ്മാസ്റ്റർ ക്ലബ്ബ് ആയ കോസ്‌മോസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷ പ്രസംഗം നടത്തി .ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ ടോസ്സ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബിനെകുറിച്ചു സംസാരിച്ചു.

വൈസ് പ്രസിഡന്റ് ദിനേശ് നടുക്കണ്ടിയിൽ, വൈസ് ചെയർമാന്മാരായ അബ്ദുൽ സലാം, നവാസ് സലാഹുദീൻ, വൈസ് ചെയർപേഴ്സൺ ഷംല നജീബ്, വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ്, ബിസിനസ്സ് ഫോറം ചെയർമാൻ ഷഫീഖ് സി.കെ ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീലാ ഗുലാം എന്നിവർ ക്ലബ്ബിന് ആശംസകൾ നേർന്നു സംസാരിച്ചു. .

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർമാൻ നജീബ് എരഞ്ഞിക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ടോസ്റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ഭാരവാഹികളെ ചടങ്ങില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഭാവനാ ദിനേശിനെയും, വൈസ് പ്രസിഡന്റ് എഡ്യൂക്കേഷനായി ശബരീഷ് സതീഷ് കുമാറിനെയും, വൈസ് പ്രസിഡന്റ് മെമ്പർഷിപ്പായി മുഹമ്മദ് നിഷാദിനെയും, വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷനായി ഡോക്ടർ സജീവിനെയും, സെക്രട്ടറിയായി സാമുവേൽ ജോൺസിനെയും, ട്രഷററായി ജമീലാ ഗുലാമിനെയും, സർജിയൻ്റ് അറ്റ് ആർമ്സ് ആയി അജീം ജലാലുദീനെയും തിരഞ്ഞെടുത്തു. യാസർ അറാഫാത്ത് അവതാരകനായ ചടങ്ങിനു സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും ട്രഷറർ അജീം ജലാലുദീൻ നന്ദിയും പറഞ്ഞു .

Similar Posts