< Back
Saudi Arabia

Saudi Arabia
ഫാൽക്കൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു
|8 Nov 2023 11:04 PM IST
ഫാൽക്കൺ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചലും കോൺഫിഡൻ്റ് അറേബ്യ പ്രതിനിധി ഫൈസലും ചേർന്നു ജേഴ്സി പ്രകാശനം നിർവഹിച്ചു.
ഫാൽക്കൺ ബാഡ്മിന്റൺ ടൂർണമെൻ്റ് കൺവീനർ അനിൽ പാപ്പച്ചൻ്റെ നേതൃത്വത്തിൽ ടീം അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഫാൽക്കൺ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ ടൂർണമെൻ്റ് ഡിസംബർ 7, 8 തിയതികളിൽ നടത്താനും തീരുമാനിച്ചതായി കൺവീനർ അറിയിച്ചു. മനു, വിനോദ്, ഗിൽറോയ്, മിഥുൻ, ജിമ്മി, ആനന്ദ്, ഫൈസൽ, അനിൽ, മോറിസ്, തിയർഡർ, ബൈജു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽക്കി.