
അല്‍ഹസ റെയില്‍വേ ലൈന്‍ മാറ്റുന്ന പദ്ധതി; അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് സൗദി
|പാസഞ്ചര്‍ കാര്‍ഗോ ട്രെയിനുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനും നഗരത്തിലെ ട്രാഫിക് കുറക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗദി അല്‍ഹസയിലെ ജനവാസ മേഖലയില്‍ നിന്നും റെയില്‍വേ ലൈന്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് സൗദി റെയില്‍വേ. പാസഞ്ചര്‍ കാര്‍ഗോ ട്രെയിനുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനും നഗരത്തിലെ ട്രാഫിക് കുറക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ പുരാതന നഗരങ്ങളിലൊന്നായ അല്‍ഹസ റെയില്‍വേ സ്റ്റേഷനും ലൈനും മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. നിലവില്‍ ജനവാസ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റേഷനും റെയില്‍വേ ലൈനും നഗരത്തില്‍ നിന്നും മാറി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതുവഴി പാസഞ്ചര്‍ കാര്‍ഗോ ട്രെയിനുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ഹുഫൂഫ് നഗരത്തിലനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കുകയുമാണ് സൌദി ഉദ്ദേശിക്കുന്നത്.
സൗദി റെയില്‍വേക്ക് കീഴില്‍ നടന്നു വരുന്ന പദ്ധതി അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണ പ്രവൃത്തികള്‍ നിലവിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിക്കില്ലെന്നും സൗദി റെയില്‍വേ അറിയിച്ചു.