< Back
Saudi Arabia
അൽഹസ്സ ഒഐസിസി ഗാന്ധിജയന്തി ആഘോഷിച്ചു
Saudi Arabia

അൽഹസ്സ ഒഐസിസി ഗാന്ധിജയന്തി ആഘോഷിച്ചു

Web Desk
|
4 Oct 2023 12:37 AM IST

ഒഐസിസി അൽഹസ്സ ഏരിയാ കമ്മറ്റി ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷ പരിപാടികളുടെ ഭാഗമായി 'എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം' എന്ന പേരിൽ നടത്തിയ ഗാന്ധി അനുസ്മരണ യോഗത്തിൽ മുതിർന്ന നേതാവ് ശാഫി കുദിർ അദ്ധ്യക്ഷത വഹിച്ചു.

അൽ ഹസ്സ ഒഐസിസി മീഡിയ കൺവീനർ ഉമർ കോട്ടയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ലിജു വർഗ്ഗീസ്, പ്രസാദ് കരുനാഗപ്പള്ളി, നിസാം വടക്കേകോണം, മൊയ്തു അടാടി, അഫ്സൽ തിരൂർകാട്, സബീന അഷ്റഫ് , റീഹാന നിസാം എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.

കൺവീനർ നവാസ് കൊല്ലം സ്വാഗതവും റഫീഖ് വയനാട് നന്ദിയും പറഞ്ഞു. ജവഹർ ബാലമഞ്ച് ജനറൽ സെക്രട്ടറി അഫ്സാന അഷ്റഫിൻ്റെ പ്രാർത്ഥനയോടെ തുടങ്ങിയ അനുസ്മരണ പരിപാടിയിൽ നേതാക്കളും പ്രവർത്തകരും ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.പായസ വിതരണവും ഉണ്ടായിരുന്നു. ദേശീയഗാനാലാപനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

ഷിബു സുകുമാരൻ, മുരളി ചെങ്ങന്നൂർ, ഷമീർ പാറക്കൽ, ഷിജോ വർഗ്ഗീസ്, ഷിബു മുസ്തഫ, സുമൈർ ഡിപ്ലോമാറ്റ്, ആസിഫ്, സുധീരൻ കാഞ്ഞങ്ങാട്, ഷാജി പട്ടാമ്പി, ശ്രീരാഗ് സനയ്യ, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, സിജോ രാമപുരം, മഞ്ജു നൗഷാദ്, അഫ്സൽ അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Similar Posts