< Back
Saudi Arabia

Saudi Arabia
സൗദിയിൽ വീണ്ടും ആക്രമണ ശ്രമം; 2 ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും പ്രതിരോധിച്ചു
|4 March 2026 3:37 PM IST
റിയാദിന് സമീപമുള്ള അൽ ഖർജിലാണ് മിസൈലുകൾ തകർത്തത്
റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധിയിൽ പ്രവേശിച്ച 10 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. റിയാദിന് സമീപമുള്ള അൽ ഖർജിലാണ് മിസൈലുകൾ തകർത്തത്.
കിഴക്കൻ പ്രവിശ്യയിലെ ദമ്മാം ലക്ഷ്യമാക്കി എത്തിയ ഡ്രോൺ ആക്രമണത്തെയും പ്രതിരോധിച്ചു. ലക്ഷ്യസ്ഥാനങ്ങളിലേക്ക് പതിക്കുന്നതിന് മുമ്പ് ആകാശത്ത് വെച്ച് തന്നെ ആക്രമണങ്ങളെ ചെറുക്കാനായതായി മന്ത്രാലയം സ്ഥിരീകരിച്ചു.