< Back
Saudi Arabia

Saudi Arabia
സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മലയാളി മരിച്ചു
|19 Dec 2021 3:22 PM IST
കഴിഞ്ഞ മാസം ഏഴിനുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു
സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി 50 റംലത്താണ് മരിച്ചത്. സൗദിയിലെ റാബക്കിൽ കഴിഞ്ഞ മാസം ഏഴിനുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Another Malayalee died in a car accident in Saudi Arabia