< Back
Saudi Arabia
സൗദിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ആപ്പുകൾക്ക് വിലക്ക്
Saudi Arabia

സൗദിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ആപ്പുകൾക്ക് വിലക്ക്

Web Desk
|
31 March 2024 10:35 PM IST

ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ് ഡെലിവറി ആപ്പുകള്‍ക്കാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്

റിയാദ്: സൗദിയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന്, ആറ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കി. ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ് ഡെലിവറി ആപ്പുകള്‍ക്കാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്.

മന്ത്രാലയത്തിന്റെയും അതോറിറ്റിയുടെയും ലൈസന്‍സുകള്‍ നേടാതെ പ്രവര്‍ത്തിച്ചു വന്ന ആപ്പുകളെയാണ് വിലക്കിയത്. സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. രണ്ട് ട്രാന്‍സ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളും നാല് ഫുഡ് ഡെലിവറി ആപ്പുകള്‍ക്കുമാണ് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ഉപഭോക്തൃ സേവനങ്ങളില്‍ സുരക്ഷയും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് ഉപഭോക്തൃ അവകാശങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമാക്കുന്നതിനും, ഗതാഗത അന്തരീക്ഷം സുഗമമാക്കുന്നതിനും ആവശ്യമായ നിയന്ത്രണങ്ങള്‍ സേവനദാതാക്കള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നിരീക്ഷണം തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

ഡെലിവറി ആപ്പുകളുമായോ ഗതാഗത ആപ്പുകളുമായോ ബന്ധപ്പെട്ട പരാതികള്‍ അതോറിറ്റിയുടെ ഏകീകൃത നമ്പറായ 19929ല്‍ ബന്ധപ്പെട്ട് അറിയിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.



Related Tags :
Similar Posts