< Back
Saudi Arabia

Saudi Arabia
പൈതൃകം വിടാതെ...; വേൾഡ് ഡിഫൻസ് ഷോയിൽ കിങ് അബ്ദുൽ അസീസ് അറേബ്യൻ ഹോഴ്സ് സെന്ററും
|10 Feb 2026 5:40 PM IST
അറേബ്യൻ കുതിരയുമായി ബന്ധപ്പെട്ട പരിപാടികൾ, ചാമ്പ്യൻഷിപ്പുകൾ
റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ കിങ് അബ്ദുൽ അസീസ് അറേബ്യൻ ഹോഴ്സ് സെന്ററും. രാജ്യത്തിന്റെ സാംസ്‌കാരികവും നാഗരികവുമായ പൈതൃകമെന്ന നിലയിൽ അറേബ്യൻ കുതിരയുടെ പ്രാധാന്യം എടുത്തുകാണിച്ചാണ് പങ്കാളിത്തം.
വിവിധയിനം കുതിരകളെ സംരക്ഷിക്കാനുള്ള ദേശീയ മിഷൻ പ്രവർത്തനം കേന്ദ്രത്തിന്റെ പവലിയൻ പ്രദർശിപ്പിക്കും. അറേബ്യൻ കുതിരയുമായി ബന്ധപ്പെട്ട പരിപാടികൾ, ചാമ്പ്യൻഷിപ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. തനതായ സൗദി അറേബ്യൻ കുതിരകളെ കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് കാണാനാകും. സവിശേഷതകൾ, ചരിത്രപ്രാധാന്യം എന്നിവ അറിയാനുമാകും. ഫെബ്രുവരി 12 വരെയാണ് വേൾഡ് ഡിഫൻസ് ഷോ.