< Back
Saudi Arabia
സൗദിയില്‍ ഹൈഡ്രജന്‍ വാഹന വ്യവസായത്തിനൊരുങ്ങി അരാംകോ
Saudi Arabia

സൗദിയില്‍ ഹൈഡ്രജന്‍ വാഹന വ്യവസായത്തിനൊരുങ്ങി അരാംകോ

Web Desk
|
6 Jan 2022 1:27 PM IST

സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കാനായി പ്രധാന വാഹന നിര്‍മാതാക്കളുമായും ടെക്‌നിക്കല്‍ ഡെവലപ്പര്‍മാരുമായും സഹകരിക്കും

തങ്ങളുടെ ലാബ് 7 അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ വഴി സൗദിയില്‍ ഹൈഡ്രജന്‍ വാഹന വ്യവസായം ആരംഭിക്കാനൊരുങ്ങുകയാണ് അരാംകോ. കൂടാതെ, ഹൈഡ്രജന്‍ വാഹനനിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നാണ് സൗദി അരാംകോയിലെ ടെക്നിക്കല്‍ സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ സാദി പറയുന്നത്.

ഗതാഗത മേഖലയിലെ ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉപയോഗം പരിസ്ഥിതിമലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ച് കാര്‍ബണ്‍ നീക്കം ചെയ്യാന്‍ പ്രയാസമുള്ള വലിയ ചരക്കു വാഹനങ്ങള്‍ പോലുള്ളവയില്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്നതായിരിക്കും ഗുണകരമെന്നാണ് അദ്ദേഹം പറയുന്നത്.

വീഡിയോ കാണാം https://twitter.com/i/status/1477677275319472129

ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ ഉപയോഗക്ഷമതയെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും കാര്യക്ഷമമായ ഗവേഷണങ്ങള്‍ നടത്തിയ കമ്പനി, ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കാനായി പ്രധാന വാഹന നിര്‍മാതാക്കളുമായും ടെക്‌നിക്കല്‍ ഡെവലപ്പര്‍മാരുമായും സഹകരിക്കും.

ഹൈഡ്രജന്‍ വാഹനങ്ങളുടെ പ്രചരണാര്‍ത്ഥം 2022ലെ ഡാക്കാര്‍ റാലിയില്‍ ആദ്യ ഹൈഡ്രജന്‍ ട്രക്ക് അവതരിപ്പിക്കുമെന്ന് അരാംകോ ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു.

Similar Posts