
അസ്‌ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു
|ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അസ്‌ലം കോളക്കോടൻ പുസ്തക പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, അസ്‌ലം കോളക്കോടന്റെ ദി റിവര്‍ ഓഫ് തോട്ട്സ് എന്ന കവിതാ സമാഹാരത്തിന്റെയും മരീചികയോ ഈ മരുപ്പച്ച എന്ന ഓർമ പുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയയിലെ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലുള്ളവരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീൻ പൊയ്ത്തുംകടവ്, അമ്മാർ കീഴപ്പറമ്പ് എന്നിവർ പ്രകാശനം നിർവഹിക്കും.
ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനും മാലിക് മഖ്ബൂൽ ആലുങ്ങൽ ജനറൽ കൺവീനറും, സാജിദ് ആറാട്ടുപുഴ ട്രഷററും, റഹ്‌മാൻ കാരയാട് ചീഫ് കോ-ഓർഡിനേറ്ററുമായി സ്വാഗതസംഘമാണ് രൂപീകരിച്ചത്. വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂർ, കാദർ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീർ, ജമാൽ വില്ല്യാപള്ളി, കബീർ കൊണ്ടോട്ടി എന്നിവര്‍ രക്ഷാധികാരികളാണ്.
വൈസ് ചെയർമാൻമാരായി സിദ്ദിഖ് പാണ്ടികശാല, ഷബീർ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുൽ ആബിദീൻ, ജൗഹർ കുനിയിൽ, കാദർ മാസ്റ്റർ, മജീദ് ചുങ്കത്തറ എന്നിവരും ജോയിന്റ് കൺവീനർമാരായി ലിയാഖത്ത് കാരാങ്ങടൻ, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, ഷമീം കുനിയിൽ, ഷംസ്പ്പീർ എം.കെ, കാദർ അണങ്കൂർ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
കോ-ഓർഡിനേറ്റർമാരായി മഹ്മൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ഷമീർ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിൻ കുനിയിൽ, പ്രോഗ്രാം കൺവീനർമാർ: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസൽ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂർ, ഷംസു പള്ളിയാളി, ടി.ടി. കരീം എന്നിവരെ ചുമതലപെടുത്തി. റഹ്‌മാൻ കാരയാട് പ്രോഗ്രാം വിശദീകരണം നിർവഹിച്ചു. മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതവും സമീർ അരീക്കോട് നന്ദിയും പറഞ്ഞു.