< Back
Saudi Arabia
Atlanta star Demiral to Al Ahli Saudi FC
Saudi Arabia

അറ്റ്ലാന്റ താരം ഡെമിറാൽ സൗദിയിലേക്ക്; സ്വന്തമാക്കി അൽ അഹ്‌ലി

Web Desk
|
15 Aug 2023 9:34 PM IST

മെഡിക്കൽ പൂർത്തിയാക്കി താരം ഈയാഴ്ച സൗദിയിലെത്തും.

റിയാദ്: ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റയുടെ താരം ഡെമിറാൽ സൗദിയിലേക്ക്. സൗദി ക്ലബ്ബായ അൽ അഹ്‌ലിയാണ് 182 കോടി രൂപയ്ക്ക് ഇദ്ദേഹത്തെ സ്വന്തമാക്കിയത്. 20 മില്യണോളം അറ്റ്ലാന്റയ്ക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കും. മെഡിക്കൽ പൂർത്തിയാക്കി താരം ഈയാഴ്ച സൗദിയിലെത്തും.

25കാരനായ തുർക്കി ദേശീയ ഫുട്ബോൾ താരമാണ് മെറി ഡെമിറാൽ. ഇപ്പോൾ അറ്റ്ലാന്റയുടെ സെന്റർ ബാക്കാണ്. നേരത്തെ യുവന്റസിൽ നിന്നുമാണ് അറ്റ്ലാന്റയിലേക്ക് ഡെമിറാൽ എത്തിയത്. ഏതാണ്ട് 20 ബില്യൺ യൂറോ ആയിരുന്നു മൂല്യം. ഇന്നു തന്നെ ഇദ്ദേഹത്തിന്റെ മെഡിക്കൽ പൂർത്തിയാക്കും.

മൂന്ന് വർഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്. സെന്റർ ബാക്കായ ഡെമിറാലിനെ ടീമിലേക്ക് എത്തിക്കാൻ ഇന്റർ മിലാനും ചില ഇംഗ്ലീഷ് ക്ലബ്ബുകളും ശ്രമിച്ചിരുന്നു. എന്നാൽ സൗദിയിൽ നിന്നുള്ള ഓഫറിന് മുകളിൽ ഒരു ഓഫർ നൽകാൻ ആർക്കും ആയില്ല. അവസാന രണ്ടു വർഷമായി ഡെമിറാൽ അറ്റ്ലാന്റയിൽ ഉണ്ട്.

ആദ്യം ഒരു സീസൺ യുവന്റസിൽ നിന്ന് ലോണിൽ ആയിരുന്നു താരം അറ്റ്ലാന്റയുടെ ഭാഗമായത്. തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിക്കാത്തതിൽ ആയിരുന്നു ക്ലബ്ബ് വിട്ട് അറ്റ്ലാന്റയിൽ എത്തിയത്. അറ്റ്ലാന്റയിൽ ഇപ്പോൾ പ്രധാന ഡിഫൻഡറാണ് താരം. ചെറുപ്രായക്കാരായ യുവ താരങ്ങൾ സൗദിയിലെത്തുന്നതിന്റെ തുടർച്ചയാണ് ഡെമിറാലിന്റേയും വരവ്.

Similar Posts