< Back
Saudi Arabia
Attacks continue in Saudi Arabia; 35 drones arrived from night to dawn
Saudi Arabia

സൗദിയിൽ ആക്രമണങ്ങൾ തുടരുന്നു; രാത്രി മുതൽ പുലർച്ചെ വരെ എത്തിയത് 35 ഡ്രോണുകൾ

Web Desk
|
13 March 2026 8:41 AM IST

കഴിഞ്ഞ ദിവസം 49 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദി സൈന്യം പ്രതിരോധിച്ചു

റിയാദ്: സൗദിയിലേക്ക് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 35 ഡ്രോണുകൾ എത്തിയതായി പ്രതിരോധ സേന അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് 18, യുഎസ് സൈനിക താവളമുള്ള റിയാദിലെ അൽ ഖർജ് മേഖല ലക്ഷ്യമാക്കി 08, മറ്റു പ്രദേശങ്ങളിൽ 09 എന്നിങ്ങനെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. അരാംകോയെ ലക്ഷ്യമിട്ടും ആക്രമണ ശ്രമങ്ങശ്‍ നടക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ആക്രമണ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 49 ഡ്രോണുകളാണ് സൗദി വ്യോമസേന തടഞ്ഞത്. ഇതിൽ 30 എണ്ണം കിഴക്കൻ മേഖലയിലും 18 എണ്ണം റുബ് അൽ ഖാലി വഴി ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമാക്കി എത്തിയവയുമാണ്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപത്തേക്ക് നീങ്ങിയ ഒരു ഡ്രോണും സൈന്യം വെടിവെച്ചിട്ടു. പ്രിൻസ് സുൽത്താൻ എയർ ബേസിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തടഞ്ഞതായും പ്രതിരോധസേന വ്യക്തമാക്കി.

Similar Posts