< Back
Saudi Arabia

Saudi Arabia
സൗദിയിലേക്ക് 15 ലക്ഷത്തിലേറെ ലഹരി മരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
|2 May 2025 10:22 PM IST
മയക്കുമരുന്ന് കടത്തുന്നത് തടയാൻ കർശന പരിശോധന തുടരുകയാണ്
ജിദ്ദ: സൗദിയിലേക്ക് 15 ലക്ഷത്തിലേറെ ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി. സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അതോറിറ്റി പുറത്ത് വിട്ടു. പിടിച്ചെടുത്ത ഗുളികകൾ നാർക്കോട്ടിക് കൺട്രോളിന് കൈമാറി. മയക്കുമരുന്ന് കടത്തുന്നത് തടയാൻ കർശന പരിശോധന തുടരുകയാണ്.