< Back
Saudi Arabia

Saudi Arabia
സൗദിയിൽ ബാങ്ക് തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്
|1 Nov 2022 9:14 PM IST
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അറിയിച്ച് ലഭിക്കുന്ന സന്ദേശങ്ങളിലും ഫോണ്‍കോളുകളിലും പെട്ടുപോകരുത്
ദമാം: സൗദിയില്‍ ബാങ്ക് തട്ടിപ്പുകള്‍ക്കെതിരിയെ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയിച്ച് ലഭിക്കുന്ന സന്ദേശങ്ങളിലും ഫോണ്‍കോളുകളിലും പെട്ടുപോകരുത്. അകൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ കൈമാറാണമെന്നും സാമ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ വഴി ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സാമ മുന്നറിയിപ്പ് നല്‍കിയത്.