< Back
Saudi Arabia

Saudi Arabia
കടല്‍തീര ശൂചീകരണവും ബോധവല്‍ക്കരണവും നടത്തി
|13 Jun 2022 11:48 AM IST
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോക്കസ് ജുബൈല്‍ ഘടകം കടല്‍തീര ശൂചീകരണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഉസ്മാന്‍ ഓട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.
പ്രകൃതി നമ്മുടേത് മാത്രമല്ലെന്നും വരും തലമുറക്ക് കൂടി മലിനമാവാതെ കരുതിവെക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംഘടന പ്രവര്‍ത്തകരും കുട്ടികളുമടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷുക്കൂര്‍ മൂസ, ഫൈസല്‍ പുത്തലത്ത്, വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.