< Back
Saudi Arabia
സൈക്കിളിൽ ഭൂഖണ്ഡങ്ങൾ താങ്ങി സാഹസികയാത്ര: നാല് രാജ്യങ്ങൾ പിന്നിട്ട് സൗദിയിലെത്തി ഫായിസ്
Saudi Arabia

സൈക്കിളിൽ ഭൂഖണ്ഡങ്ങൾ താങ്ങി സാഹസികയാത്ര: നാല് രാജ്യങ്ങൾ പിന്നിട്ട് സൗദിയിലെത്തി ഫായിസ്

Web Desk
|
20 Nov 2022 12:32 AM IST

ലഹരി വിരുദ്ധത, ലോകസമാധാനം, പരിസ്ഥിത സംരക്ഷണം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് സൈക്കിള്‍ യാത്ര

ബൈസെക്കിളില്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി സാഹസിക യാത്രക്കിറങ്ങിയ കോഴിക്കോട് പറമ്പത്ത് സ്വദേശി ഫായിസ് അശ്രഫ് അലി സൗദിയിലെത്തി. ലഹരി വിരുദ്ധത, ലോകസമാധാനം, പരിസ്ഥിത സംരക്ഷണം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് സൈക്കിള്‍ യാത്ര. മുപ്പത്തിയഞ്ച് രാജ്യങ്ങളിലൂടെ മുപ്പതിനായിരം കിലോമീറ്റര്‍ നാഞ്ഞൂറ്റി അമ്പത് ദിവസത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് ഫായിസിന്റെ യാത്രക്ക് തുടക്കം. ഫായിസ് ഇത് രണ്ടാം തവണയാണ് സെക്കിളില്‍ ലോകം ചുറ്റാനിറങ്ങുന്നത്. മുമ്പ് സൗദിയില്‍ പ്രവാസ ജിവിതം നയിച്ചിരുന്ന ആളാണ് ഫായിസ്. സെക്കിളില്‍ വീണ്ടും ഇവിടെ എത്തിയപ്പോള്‍ പുതിയ കുറെ അനുഭവങ്ങളുണ്ടായതായി ഫായിസ് പറയുന്നു

യാത്രയുടെ ചിലവിനായി വലിയ തുക വേണ്ടി വരുന്നുണ്ടെങ്കിലും കാര്യമായ സ്‌പോണ്‍സര്‍ഷിപ്പൊന്നും ലഭിക്കാത്തതിനാല്‍ ഫായിസ് സ്വന്തമായാണ് വക കണ്ടെത്തുന്നത്. ദമ്മാമിലെ യാത്രാ ക്ലബ്ബുകളും കൂട്ടായ്മകളും യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വീകരണ പരിപാടികള്‍ ഒരുക്കി.

Similar Posts