< Back
Saudi Arabia

Saudi Arabia
പക്ഷിപ്പനി ഭീതി; ഫ്രാന്‍സില്‍നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനം
|16 May 2022 4:09 PM IST
പക്ഷിപ്പനി ഭീതി വര്‍ധിച്ചതോടെ ഫ്രാന്‍സില്‍നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൌദിയില്‍ താത്കാലിക നിരോധനമേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ക്കും താത്കാലികമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്രാന്‍സിലെ മോര്‍ബിഹാന്‍ മേഖലയില്‍ വ്യാപകമായ രീതിയില്‍ പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നും ചേംബര്‍ അറിയിച്ചു.