< Back
Saudi Arabia
സൗദിയില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി
Saudi Arabia

സൗദിയില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി

Web Desk
|
17 March 2022 11:18 AM IST

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഫഹദ് യൂണിവേഴ്സിറ്റി രക്ത ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം നടത്തി. മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.

ആലിക്കുട്ടി ഒളവട്ടൂര്‍, മാമു നിസാര്‍, ഖാദര്‍ മാസ്റ്റര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. ഖാദി മുഹമ്മദ് ഇഖ്ബാല്‍ ആനമങ്ങാട്, സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, അമീന്‍ ഈരാറ്റുപേട്ട എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts