< Back
Saudi Arabia
Three-year-old boy dies of food poisoning in Medina
Saudi Arabia

മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു

Web Desk
|
13 April 2025 5:51 PM IST

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അൽ അഹ്‌സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു

റിയാദ്: സൗദിയിലെ അൽ അഹ്‌സയിൽ മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിന്റെ മകൻ മുഹമ്മദ് ആദമാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അൽ അഹ്‌സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

സൗദി സന്ദർശനത്തിനായി എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളും നിയമനടപടിയും പൂർത്തിയാക്കുന്നുണ്ട്.

Similar Posts