< Back
Saudi Arabia
മൊബൈലിൽ ഇനി വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ; പുതിയ സംവിധാനത്തിന് ഞായറാഴ്ച തുടക്കമാകും
Saudi Arabia

മൊബൈലിൽ ഇനി വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ; പുതിയ സംവിധാനത്തിന് ഞായറാഴ്ച തുടക്കമാകും

Web Desk
|
28 Sept 2023 12:30 AM IST

വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനമൊരുക്കുന്നത്

ദമ്മാം: സൗദിയിൽ മൊബൈൽഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ വ്യക്തമാക്കുന്ന സംവിധാനത്തിന് തുടക്കമാകുന്നു. ഒക്ടോബർ ഒന്ന് മുതൽ സംവിധാനം നിലവിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻ, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു. വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം.

മാസങ്ങൾക്ക് മുമ്പ് സൗദി കമ്മ്യൂണിക്കേഷൻ, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്ര്ഖ്യാപനം നടത്തിയ സംവിധാനമാണ് നടപ്പിലാകാൻ പോകുന്നത്. മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കോൾ സ്വീകരിക്കുന്നയാൾക്ക് അറിയാൻ കഴിയുന്നതാണ് പുതിയ സംവിധാനം. പുതിയ സംവിധാനം ഒക്ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ അറിയിച്ചു.

നിയമപരമായ സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും. വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഉന്നതവും ആധുനികവുമായ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.


Similar Posts