< Back
Saudi Arabia
Car accident Death
Saudi Arabia

സൗദിയിലെ അൽകുറൈസിൽ വാഹനപകടം; കുട്ടിയുൾപ്പെടെ രണ്ട് പേർ മരിച്ചു

Web Desk
|
30 Jun 2023 8:31 PM IST

സൗദിയിൽ വാഹനപകടം രണ്ട് ഇന്ത്യക്കാർ മരിച്ചു. അൽഹസ്സയിൽ നിന്നും മദീനയിലേക്ക് യാത്ര തിരിച്ച കുടംബമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് മധുര സ്വദേശികളാണ് മരിച്ചത്.

അൽഹസ്സയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ പത്തംഗ കുടംബമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹൈസ് വാൻ മറിഞ്ഞാണ് അപകടം. അപകടത്തിൽ കുട്ടിയുൾപ്പെടെയാണ് രണ്ടുപേർ മരിച്ചത്. എട്ടുപേർ പരിക്കുകളോടെ ചികിൽസയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്ഥഫ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി യാത്ര തിരിച്ച ഇവർ ഒരു മണിക്കൂർ പിന്നിട്ട് ഖുറൈസിന് അടുത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

ഇസാൽ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീൽ മുസ്ഥഫ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് മരിച്ചത്. കഴിഞ്ഞ റമദാനിൽ സന്ദർശക വിസയിലെത്തിയവരാണ് മരിച്ചവർ. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ മറവ് ചെയ്യുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Similar Posts