< Back
Saudi Arabia

Saudi Arabia
വാഹനാപകടം: സൗദിയിലെ അബ്ഖൈക്കിൽ മലയാളി യുവതിയും കുട്ടിയും മരിച്ചു
|20 Sept 2024 9:58 PM IST
മദീനയിൽ നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്.
ദമ്മാം: സൗദിയിലെ അബ്ഖൈക്കിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവതിയും കുട്ടിയും മരിച്ചു. മദീനയിൽ നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. മലപ്പുറം ആരീക്കോട് സ്വദേശിയായ എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ അബ്ഖൈക്ക് മിലിറ്ററി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന സുഹൈലിന്റെ അളിയനും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. റിയാദ് ദമ്മാം ഹൈവേയിലാണ് പുലർച്ചയോടെ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. സുഹൈൽ മദീനയിലെ കോടതിയിൽ പരിഭാഷകനായി ജോലി ചെയ്തുവരികയാണ്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായാണ് ഇവർ ദമ്മാമിലേക്ക് യാത്ര തിരിച്ചത്.