< Back
Saudi Arabia
Cargo movement; Guide for licensed firms and truck owners in Saudi Arabia released
Saudi Arabia

ചരക്ക് നീക്കം; സൗദിയിൽ ലൈസൻസുള്ള സ്ഥാപനങ്ങളുടെയും ട്രക്ക്ഉടമകളുടെയും ഗൈഡ് പുറത്തിറക്കി

Web Desk
|
14 March 2026 9:30 PM IST

കമ്പനികൾക്ക് അംഗീകൃത ട്രാൻസ്പോർട്ടർമാരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം

റിയാദ്: ചരക്ക് നീക്കത്തിന് സൗദിയില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെയും ട്രക്ക് ഉടമകളുടെയും ഗൈഡ് പുറത്തിറക്കി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് അംഗീകൃത ട്രാൻസ്പോർട്ടർമാരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ കരമാര്‍ഗ്ഗമുള്ള ചരക്ക് നീക്കം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി 'ലോജിസ്റ്റി' പ്ലാറ്റ്‌ഫോം വഴി ലൈസൻസുള്ള ട്രക്ക് ഉടമകളുടെയും കമ്പനികളുടെയും ഔദ്യോഗിക ഗൈഡ് പുറത്തിറക്കി. രാജ്യത്തെ ചരക്ക് ഗതാഗത മേഖലയുടെ സുതാര്യത വർധിപ്പിക്കുന്നതിന്‍റെ ഭാഗമാണ് നീക്കം. പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് അംഗീകൃത ട്രാൻസ്പോർട്ടർമാരെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് വഴി സാധിക്കും.

സൗദിക്ക് അകത്തുള്ള ആഭ്യന്തര സർവീസുകൾക്ക് പുറമെ, ജി.സി.സി രാജ്യങ്ങളിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും സർവീസ് നല്‍കുന്നവരെ ഇത് വഴി പ്രത്യേകം തിരിച്ചറിയാന്‍ കഴിയും. വിവിധ തരം ട്രക്കുകൾ, ട്രെയിലറുകൾ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരക്ക് ഉടമകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കും ലൈസൻസുള്ള ട്രാൻസ്പോർട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സാഹചര്യവും ഇത് വഴി ഒരുങ്ങും. ലോജിസ്റ്റിക്സ് കമ്പനികള്‍ക്ക് നിയവിധേയമായി വേഗത്തിൽ കാര്യങ്ങൾ പൂർത്തീകരിക്കുവാനും ചരക്ക് നീക്കം സുഗമമാക്കുവാനും ഇത് വഴി സാധിക്കും.

Similar Posts