< Back
Saudi Arabia
Norka Care Scheme: Ambiguities should be resolved - Pravasi Welfare
Saudi Arabia

സി. ദാവൂദിനെതിരെ കൊലവിളി നടത്തിയവർക്കെതിരെ കേസെടുക്കണം: പ്രവാസി വെൽഫെയർ സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി

Web Desk
|
14 July 2025 2:40 PM IST

ദമ്മാം: മാധ്യമ പ്രവർത്തകനും മീഡിയവൺ മാനേജിങ് എഡിറ്ററും ആയ സി. ദാവൂദിന്റെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചാനൽ ചർച്ചയിൽ നടന്ന അഭിപ്രായപ്രകടനങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ ജനാധിപത്യ രീതിയിൽ മറുപടി പറയുന്നതിന് പകരം കൊലവിളി മുദ്രാവാക്യം മുഴക്കുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ലജ്ജാകരമായ നിലപാടാണ്.

സംഘ്പരിവാറിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം തങ്ങൾക്കെതിരെ വരുന്ന ജനാധിപത്യ സംവാദങ്ങളെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. സാംസ്‌കാരിക കേരളത്തിന് പരിചിതമല്ലാത്ത ഇത്തരം കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ പ്രതിഷേധിക്കാത്ത സാംസ്‌കാരിക നായകർ എന്ന് അവകാശപ്പെടുന്നവരുടെയും കപട മതേതര വാദികളുടെയും തനിനിറം കൂടി വ്യക്തമാക്കുന്നതാണ് സംഭവമെന്ന് യോഗം അഭിപ്രായപ്പെട്ടു.

Similar Posts