< Back
Saudi Arabia

Saudi Arabia
ദമ്മാമില്‍ സ്വകാര്യ സ്‌കൂളില്‍ സി.ബി.എസ്.ഇ പരീക്ഷാ കേന്ദ്രം അനുവദിച്ചു
|20 April 2022 12:49 PM IST
ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സി.ബി.എസ്.ഇ പരീക്ഷാ കേന്ദ്രം അനുവദിച്ചു. പത്താം തരം പബ്ലിക് പരീക്ഷ നടത്തിപ്പിനുള്ള കേന്ദങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് അനുവാദം നല്‍കിയത്.
ആദ്യമായാണ് ദമ്മാമില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ പൊതു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. ദമ്മാമില്‍ നിലവില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മാത്രമാണ് പബ്ലിക് പരീക്ഷ കേന്ദ്രമുള്ളത്. സി.ബി.എസ്.ഇക്ക് കീഴില്‍ നാലോളം സ്വകാര്യ സ്‌കൂളുകളാണ് ദമ്മാമില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തവണ നൂറിലധികം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കേന്ദ്രമായി പരീക്ഷയെഴുതുമെന്ന് സ്‌കൂള് മാനേജ്മെന്റ് അറിയിച്ചു.