< Back
Saudi Arabia
Dammam OICC
Saudi Arabia

പിണറായി വിജയനുള്ള താക്കീതാണ് ചാണ്ടി ഉമ്മൻ്റെ വിജയമെന്ന് ദമ്മാം ഒഐസിസി

Web Desk
|
8 Sept 2023 10:09 PM IST

പിണറായി സർക്കാരിനെതിരേയുള്ള താക്കീതാണ് പുതപ്പള്ളിയിലെ വിജയമെന്ന് ദമ്മാം ഒഐസിസി. അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത്, ധിക്കാരം, രൂക്ഷമായ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ സിപിഎമ്മിനോട് ചെയ്ത കടുത്ത പ്രതികാരമാണ് ചാണ്ടി ഉമ്മൻറെ മിന്നുന്ന വിജയമെന്നും ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വികസനം പറഞ്ഞ് വോട്ട് പിടിക്കുമെന്ന് പറഞ്ഞ സിപിഎം, ഉമ്മൻ ചാണ്ടിയ്ക്കെതിരെയും അദ്ദേഹത്തിൻറെ മക്കൾക്കെതിരെയും വ്യക്തിഹത്യ നടത്തിയുള്ള പ്രചരണമാണ് നടത്തിയത്. ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ പോലും ചാണ്ടി ഉമ്മൻ ലീഡ് നേടിയത് മരിച്ചുപോയ ഉമ്മൻചാണ്ടിയെ ആക്ഷേപിച്ച സിപിഎമ്മിനോടുള്ള പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് പ്രകടമാക്കുന്നതെന്നും കമ്മിറ്റി വിലയിരുത്തി.

പായസവും മധുരവും വിളമ്പിയാണ് വിജയമാഘോഷിച്ചത്. ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിക്ക് റീജ്യണൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇകെ സലിം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി.

വിവിധ ജില്ലാ-ഏരിയ-റീജ്യണൽ കമ്മിറ്റി നേതാക്കളായ സക്കീർ ഹുസൈൻ, അബ്ബാസ് തറയിൽ, ഷാജിദ് കാക്കൂർ, നൗഷാദ് തഴവ, ബിനു പുരുഷോത്തമൻ, നിഷാദ് കുഞ്ചു, ശ്യാം പ്രകാശ്, നിസാർ മാന്നാർ, രാജേഷ് ആറ്റുവ, ഡെന്നിസ് മണിമല, ഹമീദ് മരക്കാശേരി, സക്കീർ പറമ്പിൽ, അൻവർ സാദിഖ്, ജേക്കബ് പാറക്കൻ, താജു അയ്യാരിൽ, തോമസ് അബ്രഹാം ഉതിമ്മൂട്, രാധികാ ശ്യാം പ്രകാശ്, സഫിയാ അബ്ബാസ്, ഷിജിലാ ഹമീദ്, അൻവർ വണ്ടൂർ, അബ്ദുൽ ഹക്കീം, അരവിന്ദൻ, അഷറഫ് കൊണ്ടോട്ടി, ഇബ്രാഹിം സാബു, മുസ്തഫാ പള്ളിക്കൽ ബസാർ, സഹീർ തുടങ്ങിയവർ സംബന്ധിച്ചു.

Similar Posts