< Back
Saudi Arabia
ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് മാറ്റം; മുസാനിദ് പ്ലാറ്റ്ഫോമിൽ സേവനം ആരംഭിച്ചു
Saudi Arabia

ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് മാറ്റം; മുസാനിദ് പ്ലാറ്റ്ഫോമിൽ സേവനം ആരംഭിച്ചു

Web Desk
|
2 Aug 2023 1:00 AM IST

ഗാർഹിക തൊഴിൽ മേഖലയിലെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം

ജിദ്ദ; സൗദിയിലെ ഗാർഹിക തൊഴിലാളിൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി സ്‌പോൺസർഷിപ്പ് മാറ്റാമെന്ന് മന്ത്രാലയം അറിയിച്ചു. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഈ സേവനം ഉപയോഗിക്കാം. ഗാർഹിക തൊഴിൽ മേഖലയിലെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.

ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റത്തിനായി അബ്ഷിർ പ്ലാറ്റ് ഫോമിൽ നിലവിലുള്ള സേവനത്തിന് പുറമെയാണ് മുസാനെദ് പ്ലാറ്റ് ഫോമിലും പുതിയ സേവനം ആരംഭിച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ സേവനം പ്രാബല്യത്തിൽ വന്നു. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമാകുന്നതാണ് പുതിയ സേവനം.

തൊഴിൽ മാറ്റത്തിനുള്ള ഫീസ് മുസാനിദ് വഴി അടച്ച ശേഷം തൊഴിലാളിയും, നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും മുസാനിദ് വഴി തൊഴിൽ മാറ്റത്തിനുള്ള കരാർ അംഗീകരിക്കുന്നതോടെ സ്‌പോണ്‌സർഷിപ്പ് മാറ്റം സാധ്യമാകും. തൊഴിലുടമയുടേയും തൊഴിലാളിയുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് പുതിയ സേവനം നടപ്പിലാക്കുന്നത്.

ഗാർഹിക തൊഴിൽ മേഖലയിലെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിരവധി നിയമ പരിഷ്‌കാരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയിരുന്നു. അതിന് പിറകെയാണ് തൊഴിൽ മാറ്റത്തിനുള്ള സേവനങ്ങൾ എളുപ്പമാക്കികൊണ്ടുള്ള പുതിയ സേവനവം പ്രാബല്യത്തിലായത്. റിക്രൂട്ട്മെന്റ് മേഖലയിലെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് മുസാനിദ് പ്ലാറ്റ്ഫോം.

Related Tags :
Similar Posts