< Back
Saudi Arabia
ആംപ്സ് സംഘടിപ്പിച്ച ചെസ്സ് മത്സരങ്ങൾ വിജയകരമായി അവസാനിച്ചു
Saudi Arabia

ആംപ്സ് സംഘടിപ്പിച്ച ചെസ്സ് മത്സരങ്ങൾ വിജയകരമായി അവസാനിച്ചു

Web Desk
|
4 Oct 2023 4:59 PM IST

ആംപ്സ്(AMPS) ജുബൈൽ സൗദിയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെസ്സ് മത്സരങ്ങൾ വിജയകരമായി പര്യവസാനിച്ചു.

സെപ്റ്റംബർ 29 ന് ജുബൈലിൽ രാവിലെ 7.30 മുതൽ രജിസ്ട്രേഷനോടുകൂടി ആരംഭിച്ച മത്സരങ്ങൾക്ക് പ്രസിഡന്റ്‌നൗഷാദ് പികെ തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് എൽന രാജൻ അധ്യക്ഷത വഹിച്ചു. ഇവന്റ് ചെയർമാൻ മനോജ്‌ സി നായർ മത്സരങ്ങളുടെ നടത്തിപ്പിന്റെ രീതിയും നിയമങ്ങളും വിശദീകരിച്ചു.

രണ്ടു വിഭാഗമായി (5-8, 9-12 ക്ലാസ്സ്‌) നടത്തിയ മത്സരത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. അംഗങ്ങളായ ശിവദാസ്, സാബു ക്ലീറ്റസ്, നിധിൻ, ജെഫിൽ, സുബൈർ എന്നിവർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ആഷ്‌ലി ടൈറ്റസ്, നൂഹ് പി, നിസാം യാക്കൂബ്, സഫയർ മുഹമ്മദ്‌, സുധീർ, റോഷൻ പാട്രിക്, ഹരീഷ്, ഹരികുമാർ, അനിത്, സൗമ്യ, വിനീത, റോസ്‌ന, ഹസീന എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

5 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ കുമാരി പ്രഗതി പി പിള്ളൈ ഒന്നാം സ്ഥാനവും കുമാരി ലിയ ആൻ ടൈറ്റസ് രണ്ടാം സ്ഥാനവും വിശ്വഷ് ശക്തിവേൽ, കുമാരി ജോഷിണി വിജയകുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി.

9 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായുള്ള മത്സരത്തിൽ ഫൈസു റഹ്‌മാൻ ഒന്നാം സ്ഥാനവും തഷ്വിൻ കെ രണ്ടാം സ്ഥാനവും മുഹമ്മദ്‌ ഷാലിൻ, കുമാരി തായ്‌ബ തൗക്ർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും അടക്കം ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾ വൈകുന്നേരം 4 മണിയോടുകൂടി, പുരസ്കാരദാനത്തോടെ സമാപിച്ചു. നടത്തിപ്പിൽ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

Similar Posts